Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Winning Start

മൗ​​റി​​ഞ്ഞോ​​യ്ക്കു വി​​ജ​​യത്തുട​​ക്കം


ബാ​​ഴ്സ​​ലോ​​ണ: റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യു​​ള്ള ര​​ണ്ടാം വ​​ര​​വ് ജ​​യ​​ത്തോ​​ടെ തു​​ട​​ങ്ങി ഹൊ​​സെ മൗ​​റി​​ഞ്ഞോ. പ​​ക​​ര​​ക്കാ​​ര​​നാ​​യി ക​​ള​​ത്തി​​ലെ​​ത്തി​​യ കാ​​ർ​​ലോ​​സ് എ​​സ്പി 90-ാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ൽ 2-1ന് ​​എ​​സ്പാ​​നി​​യോ​​ളി​​നെ തോ​​ല്പി​​ച്ചാ​​ണ് പു​​തി​​യ ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ സീ​​സ​​ണ്‍ റ​​യ​​ൽ ജ​​യ​​ത്തോ​​ടെ തു​​ട​​ങ്ങി​​യ​​ത്.
ഒ​​ന്പ​​താം മി​​നി​​ൽ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം ഹെ​​ഡ​​റി​​ലൂ​​ടെ റ​​യ​​ലി​​ന് സ്വ​​പ്ന​​തു​​ല്യ​​മാ​​യ തു​​ട​​ക്കം ന​​ല്കി. എ​​ന്നാ​​ൽ, 30-ാം മി​​നി​​റ്റി​​ൽ അ​​ല​​ക്സ് ക​​ൽ​​ത്രാ​​വ​​യി​​ലൂ​​ടെ എ​​സ്പാ​​നി​​യോ​​ൾ സ​​മ​​നി​​ല പി​​ടി​​ച്ചു. മ​​ത്സ​​രം സ​​മ​​നി​​ല​​യെ​​ന്നു ക​​രു​​തി​​യി​​രി​​ക്കേ കാ​​ർ​​ലോ​​സ് എ​​സ്പി റ​​യ​​ലി​​ന്‍റെ വി​​ജ​​യ ഗോ​​ൾ ക​​ണ്ടെ​​ത്തി.

 

Latest News

Corehub Up